മുല്ലൂരിൽ ആഭരണങ്ങൾ കവർന്നശേഷം വയോധികയെ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചിൽ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.
2022 ജനുവരി 14നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകൻ ഷഫീഖ്, സുഹൃത്ത് അൽ അമീൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവർ ശാന്തകുമാരിയുടെ അയൽവാസികൾ കൂടിയായിരുന്നു. കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകൾ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവിൽ പോകാനും പ്രതികൾ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. 2020 ൽ പതിനാലുകാരിയെ കൊലപ്പെടുത്തിയെ കേസും ഇവർക്കെതിരെയുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ വാടകവീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷം അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.

പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ...

ജി സുധാകരനും സി ദിവാകരനും കോൺഗ്രസ്സ് വേദിയിലേക്ക്.

കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി...

ആശമാരുടെ പ്രതിഫലം വർധിപ്പിക്കും, കേരള സർക്കാർ വിശദവിവരങ്ങൾ നൽകിയിട്ടില്ല: ജെ പി നദ്ദ

ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞു....

വി എസ് പ്രത്യേക ക്ഷണിതാവ്. പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്ന് എം വി ഗോവിന്ദൻ.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കാതെ സി പി...