രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നില്‍ക്കുന്നതെന്നും ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ തയ്യാറായാല്‍ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വയനാട്ടിലെ സാഹചര്യം കേന്ദ്ര വനം പരിസ്ഥിതിയെ മന്ത്രി ഉപേന്ദ്രയാദവിനെ അറിയിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നോക്കുകുത്തിയായാണ് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍. സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ട് കാര്യമില്ല. പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു പ്രതിസന്ധിയെയും തരണം ചെയ്യാനാവാത്ത കാലഹരണപ്പെട്ട സര്‍ക്കാരാണ് പിണറായിയുടേത്. കാല്‍നൂറ്റാണ്ട് പിറകിലാണ് പിണറായിയുടേയും എകെ ശശീന്ദ്രന്റെയും സ്ഥാനം. ഇവര്‍ക്ക് ഒന്നിനെ പറ്റിയും ധാരണയില്ല. ആനകളെ എങ്ങനെ സംരക്ഷിക്കണം, വന്യജീവികളോട് എന്തുനിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞാല്‍ മനസിലാവുന്ന ഒരു കൂട്ടരല്ല. എക്‌സപയറി ഡേറ്റ് കഴിഞ്ഞവരാണ്. ഇത്തരമൊരു നേതൃത്വത്തെ ചുമക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങള്‍’- സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഐ സി സി തഴഞ്ഞിട്ടും രോഹിത് തന്നെ ക്യാപ്റ്റൻ. ഓസിസ് മുൻ താരം പ്രതികരിക്കുന്നു.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അജയ്യമായ തേരോട്ടം കിരീടനേട്ടത്തിലാണ് അവസാനിച്ചത്. ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായ...

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.

പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ...

ജി സുധാകരനും സി ദിവാകരനും കോൺഗ്രസ്സ് വേദിയിലേക്ക്.

കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി...

ആശമാരുടെ പ്രതിഫലം വർധിപ്പിക്കും, കേരള സർക്കാർ വിശദവിവരങ്ങൾ നൽകിയിട്ടില്ല: ജെ പി നദ്ദ

ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞു....