വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നു ; രണ്ടു പേർ പിടിയിൽ

തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ നിന്നാണ് വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നത് . കേസിൽ രണ്ടു പേർ പിടിയിലയിട്ടുണ്ട് . വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പൂച്ചകളേയും നായ്ക്കുഞ്ഞുങ്ങളേയും ഇവർ കടത്തിയത്. മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എൻ പെറ്റ്സ് ഷോപ്പിൽ കവർച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തിൽപെട്ട ആറ് വളർത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തിൽപെട്ട അഞ്ച് പൂച്ചകളെയുമാണ് കവർച്ചാസംഘം കവർന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയിൽ കയറിയ യുവാവിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തിൽ സ്ഥാപനം ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത് . #robbery

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...