സിദ്ധാർഥിൻ്റെ ആത്മഹത്യ: പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഒളിവിൽ

പൂക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് പൊലീസ്… പ്രതിപട്ടിക വലുതാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അരുൺ അയ്യപ്പൻ ഉണ്ണിത്താന് മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിലിന്റെ ആദരവ്

മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ...

ഒയാസിസ് കമ്പനിക്കെതിരെ കേസ്. നടപടി അനധികൃത ഭൂമി കൈവശം വെച്ചതിൽ.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ നീക്കം....

നിർമല സീതാരാമൻ-പിണറായി കൂടിക്കാഴ്ച; ഒപ്പം ഗവർണറും കെ വി തോമസും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി...

ആശാ വർക്കർമാരുടെ സമരം; കോൺഗ്രസ് ഇരട്ടത്താപ്പ് പുറത്ത്.

ആശാ വർക്കർമാരുടെ സമരത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് പൊളിയുകയാണ്. 3 ആഴ്ച്ചയിൽ കൂടുതലായി...