അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി; സുഹൃത്തുക്കൾ പിടിയിൽ

അതിഥിത്തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ പിടിയിൽ. മധ്യപ്രദേശ് ബാൻസ്ദേഹി ബേൽക്കുണ്ട് ബോത്തിയ റായത്തി റാം ശങ്കർലെ നാമദേവിൻ്റെ മകൻ റാം ശങ്കർ (33) ആണ് മരിച്ചത്. തിങ്കൾ രാവിലെ 7.30ന് കുത്തുകൽ റോഡിന് സമീപമുള്ള നടപ്പാത യിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ റാം ശങ്കർ മോഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച രാത്രി ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രക്തം വാർന്നാണ് മരണം. മഞ്ചേരിയിൽ കോൺക്രീറ്റ് ജോലി ചെയ്യുന്ന റാം ശങ്കറിനെ സ്വഭാവദൂഷ്യം കാരണം രണ്ടുദിവസം മുമ്പ് താമസസ്ഥലത്ത് നിന്നും കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു വിട്ടിരുന്നു. ജില്ലാ പോലീസ് മേധാവി ശശിധരൻ ഡിവൈഎസ്പി ബെന്നി എന്നിവ സ്ഥലം സന്ദർശിച്ചു. മഞ്ചേരി സിഐ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്ന് പ്രതികളെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി

ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി...

‘തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ

കണ്ണൂർ: ചുമതലയിൽ മാറ്റം വേണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ. കോന്നി...

‘പരാതി കേൾക്കാൻ പാർ‍ട്ടി തയ്യാറായില്ല’; ദിവ്യ അതൃപ്തിയിൽ

കണ്ണൂർ: സിപിഎം പാർട്ടി നേതൃത്വം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച്...

സ്വർണവില നേരിയ തോതിൽ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680...