അധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട് : അധ്യാപകന് നേരെ പ്ലസ് ടു വിദ്യാർത്ഥി ഭീഷണി മുഴക്കിയ സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി.. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടു.. പുറത്തുവന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷൻ പരിശോധിക്കും. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.
സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിക്ക് ബാലാവകാശ കമ്മീഷൻ കൗൺസിലിങ് നടത്തും. ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലവകാശകമ്മീഷൻ അറിയിച്ചു. അതേസമയം ഈ സംഭവത്തിൽ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചും വീഡിയോ പുറത്ത് വന്നതുൾപ്പടെയുള്ളംകാര്യങ്ങളിലുമാണ് വിശദീകരണം തേടിയിരിക്കുന്നത്.

വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതർ സസ്‍പെൻഡ് ചെയ്തിരുന്നു. നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിലെ അധ്യാപക രക്ഷകർതൃ സമിതി ഇന്ന് അടിയന്തിര യോഗം ചേരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇപ്പോൾ പുറത്തുവന്ന സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർത്ഥിയെ അധ്യാപകൻ പിടിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.

വിദ്യാർത്ഥിയിൽ നിന്ന് പിടിച്ച ഫോൺ അധ്യാപകൻ, പ്രധാന അധ്യാപകന്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർത്ഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി അധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥിയുടെ ഭീഷണി.

ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാർത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി.

പാലക്കാട് വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കമാൽ പാഷക്കെതിരെ തുറന്നടിച്ച് രാഹുൽ ഈശ്വർ

ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറുമായി M5 ന്യൂസ് മാധ്യമ പ്രവർത്തക ലക്ഷ്മി രേണുക...

നാ​ഗാലാന്റിൽ കോൺ​ഗ്രസ് തിരിച്ചുവരുന്നു എൻപിപിയിൽ നിന്ന് 15 നേതാക്കൾ കോൺ​ഗ്രസിൽ

കൊഹിമ: നാ​ഗാലാന്റിൽ തിരിച്ചുവരവ് ഉറപ്പിച്ച് കോൺ​ഗ്രസ്.. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ....

ഉത്തേജക മരുന്നുകളുടെ ഉപയോ​ഗത്തിൽ കർശന നിയന്ത്രണടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ഡൽ‌ഹി കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കുന്നതിനായി...

റെക്കോഡടിച്ച് സ്വർണം

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75...