മസ്കത്ത്: അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ് കാർണിവൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം 2000ത്തിലധികം ആളുകൾ സംബന്ധിച്ചു. അൽ ഹെയിൽ ഗ്രീൻസ് നിവാസികൾ ആതിഥേയത്വം വഹിച്ച പരിപാടി, ഐക്യം വളർത്തുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അയൽപക്കത്തെ വൈവിധ്യത്തെ ആഘോഷിക്കുകയും ലക്ഷ്യമിട്ടാണ് നടത്തിയത്. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്ത പരിപാടി ഐക്യത്തിന്‍റെയും ഒത്തുചേരലിന്‍റെയും വേദിയായി മാറി.
ഇഫ്താർ-കാർണിവൽ ഇവൻറ് മികച്ച ജനപങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംഘാടക സമിതി അംഗം നൗഷാദ് റഹ്മാൻ പറഞ്ഞു. ഞങ്ങളുടെ താമസക്കാർക്കിടയിലുള്ള ഐക്യത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിക്കുന്നത് ഹൃദയസ്പർശിയാണെന്ന് മറ്റൊരു സംഘാടക സമിതി അംഗമായ ഫർസാദ് പറഞ്ഞു. ഇഫ്താറിന് പുറമേ, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി നിരവധി വിനോദ പരിപാടികളും ഒരുക്കിയിരുന്നു…