‘ആ തീരുമാനം തെറ്റായിരുന്നു’; വിരമിച്ചതിന് പിന്നാലെ തെറ്റ് ഏറ്റുപറച്ചിൽ അമ്പയർ മറൈസ്​ എറാസ്​മസ്

അന്ന് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് ചെയ്തത് തെറ്റാണെന്ന് തുറന്നുപറയാൻ ഐ.സി.സി അമ്പയർ മറൈസ്​ എറാസ്​മസിന് വിരമിക്കേണ്ടി വന്നു. 2019 ലോകകപ്പ് കിവികളിൽ നിന്നും തട്ടിയെടുത്തത് അമ്പയർമാരുടെ തെറ്റായ തീരുമാനമായിരുന്നു. ലോകകപ്പ് കലാശപ്പോരിലെ അവസാന ഓവർ. മൂന്നുപന്തിൽ നിന്നും ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 9 റൺസ്​. ഇംഗ്ലീഷ് ബാറ്റർ ബെൻസ്​ സ്​റ്റോക്സ്​ രണ്ടാം റണ്ണിനായി ഓടവേയാണ് അത് സംഭവിച്ചത്. ന്യൂസിലാൻഡ് ഫീൽഡർ മാർട്ടിൻ ഗപ്റ്റിൽ എറിഞ്ഞ പന്ത് ബെൻ സ്​റ്റോക്സിന്റെ ബാറ്റിൽ തട്ടിബൗണ്ടറിയിലേക്ക്. ബൗണ്ടറിയും ഓടിയെടുത്ത രണ്ട് റൺസും സഹിതം അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായി നൽകിയത് 6 റൺസ്​. ഈ ലോകം തങ്ങൾക്കെതിരെയാണെന്ന് ന്യൂസിലാൻഡ് ആരാധകർക്ക് തോന്നിയ നിമിഷം. അതോടെ ഇംഗ്ളണ്ടിെൻറ വിജയലക്ഷ്യം രണ്ട് പന്തിൽ വെറും 3റൺസായി ചുരുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...