ഇൻഡ്യ സഖ്യത്തിലെ സീറ്റ് ചർച്ച; തർക്കങ്ങൾ അവസാനിക്കുന്നു

ഡൽഹി: സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിൽ ഉണ്ടായിരുന്ന തർക്കങ്ങൾ സമവായത്തിലേക്ക്. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്. പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം.

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരമാണ് ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നത് . മാർച്ച് മൂന്നിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണു പാർട്ടികൾക്കിടയിലെ ധാരണ . യുപി ,ഡൽഹി ഹരിയാന ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സമവായത്തിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ സഖ്യം. യുപിയിൽ 63 സീറ്റിൽ സമാജ് വാദി യും 17 ഇടത്ത് കോൺഗ്രസും മത്സരിക്കാനാണ് തീരുമാനം.

ഡൽഹിയിലെ ഏഴുസീറ്റിൽ, ആം ആദ്മി 4 ഇടത്തും കോൺഗ്രസ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയിൽ ഒന്നും ഗുജറാത്തിൽ 2 ഉം സീറ്റുകൾ കോൺഗ്രസ് ആം ആദ്മിക്ക് നൽകും. ജെ ഡി യു , ബിജെപി സഖ്യത്തിൽ ചേർന്നതോടെ ഏകദേശം ധാരണയായിരുന്ന സീറ്റുകൾ വീണ്ടും പുനഃ ക്രമീകരിക്കുകയാണ്. കോൺഗ്രസിന് ആർ ജെ ഡി കൂടുതൽ സീറ്റുകൾ നൽകും . ജാർഖണ്ഡിൽ ആർ ജെ ഡി വലിയ ശക്തി അല്ലെങ്കിലും മുന്നണി മര്യാദ അനുസരിച്ചു ആർ ജെ ഡിയ്ക്ക് ഒരു സീറ്റ് നൽകും.

ബാക്കി സീറ്റുകൾ ജെ എം എമ്മും കോൺഗ്രസും പങ്കിടും . മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 39 ഇടത്തും ധാരണയായി. 9 സീറ്റിൽ തര്ക്കം തുടരുന്നു . പുതിയതായി സഖ്യത്തിൽ എത്തിയ പ്രകാശ് അംബേദ്ക്കറുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് 3 സീറ്റ് ആണ് സഖ്യം ഉറപ്പ് നൽകിയിരിക്കുന്നത് . കോൺഗ്രസ് ,എൻ സിപി ശരത് പവാർ വിഭാഗം , ഉദ്ദവ് വിഭാഗം എൻ സിപി എന്നിവർ ഓരോ സീറ്റ് നൽകുമെന്നാണ് ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...