ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നിലവിൽ കായിക മന്ത്രിയാണ് ഉദയനിധി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ഉദയനിധി ഡിഎംകെയുടെ സീറ്റു വർധിപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു.