പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്. മോഹൻലാലിന്റെ എമ്പുരാന്റെ അവസാനഘട്ട ചിത്രീകരണമാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
തിരുവനന്തപുരത്തും എമ്പുരാന്റെ ചിത്രീകരണം നടന്നിരുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോള്‍ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. മോഹൻലാലിന്റെ എമ്പുരാന് ആഗോള ഓപ്പണിംഗ് കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നതും. എമ്പുരാന്റെ പ്രമേയം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ലൂസിഫറിന്റെ ആവേശകരമായ ക്ലൈമാക്സ് രംഗങ്ങളിലെ സൂചന ആകാംക്ഷയുണ്ടാക്കുന്നതാണ്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.