ഇടുക്കി: സി.പി.എമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചത്. ഇതോടെ മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തു. പാർട്ടി മെമ്പർഷിപ്പ് പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ അറിയിച്ചു.