ഐ പി എൽ 2025 മാർച്ച് 21ന് തുടങ്ങുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കെ അതിനു ശേഷം മാത്രമേ പൂർണമായ മത്സരക്രമം പുറത്തു വിടുകയുള്ളു. ഐ പി എല്ലിൽ സാധാരണ നടക്കാറുള്ളതുപോലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട് ആയ ഈഡൻ ഗാർഡൻസിൽ ആകും ഉദ്ഘാടന മത്സരവും ഫൈനലും നടക്കുക.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കളിക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പു വരുത്തിയാകും ഐ പി എല്ലിന്റെ തീയതികൾ ഉറപ്പിക്കുക. വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി 7 മുതൽ 25 വരെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുംബൈ, ലഖ്നൗ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.