ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌; കേന്ദ്രത്തിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എംപി

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന തീരുമാനിത്തിലൂടെ കേന്ദ്രസർക്കാർ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ ചരമ​ഗീതം എഴുതുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പാണിത്. നിലവിലെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ അതിശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കും. ഈ ജനാധിപത്യ പോരാട്ടത്തിൽ ഒരുമിക്കാൻ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...