‘കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ നെഹ്‌റുവും ആഗ്രഹിച്ചിരുന്നു’; മോദിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി

ഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ജയ്ശങ്കറും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 1974ൽ മുൻവിദേശകാര്യ വകുപ്പ് മന്ത്രി സ്വരാൻ സിംഗിന്റെ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും തെക്കുകിഴക്കൻ തീരത്തിനിടയിൽ സമുദ്രാതിർത്തി നിർണയിക്കുന്ന ഭാഗമായ പാക്ക് കടലിടുക്കുമായി ബന്ധപ്പെട്ട കരാർ ഇരുരാജ്യങ്ങൾക്കും നീതിയുക്തമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാർ അവസാനിപ്പിച്ചാലും ജനങ്ങൾക്ക് മത്സ്യബന്ധനത്തിനുളള അവകാശവും വിനോദസഞ്ചാരത്തിനുളള സ്വാതന്ത്ര്യവും ഭാവിയിലും സുഗമമായി തുടരുമെന്നും മുൻ വിദേശകാര്യ മന്ത്രി സ്വരാൻ പറഞ്ഞതായി ജയശങ്കർ അറിയിച്ചു.
രണ്ട് വർഷത്തിനുളളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മ​റ്റൊരു കരാറിൽ ഒപ്പുവയ്ക്കുമെന്നും ജയശങ്കർ പറഞ്ഞു. കരാറിൽ ഇന്ത്യ രണ്ട് ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കാൻ പോകുന്നത്.രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതത് മേഖലകളിലുളള വിഭവങ്ങളിൽ കൂടുതൽ പരമാധികാരം വിനിയോഗിക്കും. ഇന്ത്യ ശ്രീലങ്കയുമായി ബന്ധമുളള സമുദ്രാർതിർത്തികളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ കഴിഞ്ഞ ദിവസം നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു ദേശീയ മാദ്ധ്യമം തയ്യാറാക്കിയ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് നരേന്ദ്രമോദി കോൺഗ്രസിനെതിരെ സംസാരിച്ചത്. റിപ്പോർട്ട് കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ മത്സ്യസമ്പത്ത് കുറയുമ്പോൾ തമിഴ്നാട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്ന സ്ഥലമായിരുന്നു കച്ചത്തീവ്. അന്താരാഷ്ട്ര രേഖ മറികടന്ന് മത്സ്യബന്ധനത്തിന് വരുന്ന തൊഴിലാളികളെ ശ്രീലങ്ക തട​ഞ്ഞുവയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദ്വീപ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുൻപ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...