കനത്ത മഴ, വെള്ളക്കെട്ട്, റോഡിലെ കുഴി : ഉത്തരം പറയാതെ മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാർക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. സ്മാർട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതൽ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.
വെള്ളം കയറിയ പ്രധാന പ്രദേശങ്ങളിൽ മേയർ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാർക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയർ സന്ദർശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളിൽ മേയർ സന്ദർശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാൾ സ്ട്രീറ്റ് മേയർ സന്ദർശിച്ചില്ല. വ്യാപാരികളും നാട്ടുകാരും അവിടെ പ്രതിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മേയർ പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ തത്കാലം വരുന്നില്ല എന്നായിരുന്നു മേയറുടെ മറുപടി.
മുക്കോലയ്ക്കൽ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയിൽ മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.
ചാല മാർക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടർന്നാണ് വെള്ളക്കെട്ട് തീർത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവർക്കും വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. എല്ലാ വർഷവും മഴ പെയ്താൽ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിൻറെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെൻറർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകി. എൻഡിആർഎഫിൻറെ രണ്ടു ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...