കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ വകുപ്പ് രജിസ്ട്രാറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

  • സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
  • ആദ്യം ഹാജരാകാതിരുന്നതിനെ തുടർന്നാണ് രണ്ടാമതും നോട്ടീസ് നൽകിയിത്
  • റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുൻപാകെ ഹാജരായി

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. മുന്‍ കണ്ണൂര്‍ കലക്ടറായിരുന്ന സുഭാഷ് 2022 ഏപ്രിലാണ് സഹകരണ രജിസ്ട്രാര്‍ ആയി നിയമിതനായത്.

ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ടി വി സുഭാഷിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തലേന്ന് രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും അതിനാൽ അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ടിവി സുഭാഷ് ഇഡി ഓഫീസില്‍ ഹാജരാകാതിരുന്നത്. അതോടെയാണ് ഇഡി രണ്ടാമതും നോട്ടീസ് നൽകി..

അതേസമയം അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകളും ആര്‍ബിഐ പരിശോധിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇ ഡി റിപ്പോർട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകൾ ഉണ്ടെന്ന് സംശയിക്കുന്ന സഹകരണ ബാങ്കുകളുമായി അർബൻ ബാങ്കുകൾക്ക് ബന്ധമുണ്ടോയെന്നും ആർബിഐ പരിശോധിക്കും.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുൻപാകെ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...