കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ മോഡലാണ് കിയ സിറോസ്. ഇപ്പോളിതാ കാത്തിരിപ്പുകൾക്കൊടുവിൽ കിയ സിറോസിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 9.7 ലക്ഷം മുതൽ 16.50 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. 25,000 രൂപ ടോക്കണായി നൽകി ഓൺലൈനായും ഷോറൂമിലെത്തി നേരിട്ടും വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. സെൽറ്റോസ്, സോനെറ്റ്, കാറെൻസ്, കാർണിവൽ എന്നിങ്ങനെ കിയ മോട്ടോർസ് ഇന്ത്യയിൽ ഇറക്കിയ വാഹനങ്ങൾക്കെല്ലാം വമ്പിച്ച ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും.
HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ ആര് വേരിയന്റുകളാണ് സിറോസിനുള്ളത്. ഫ്രോസ്റ് ബ്ലൂ, ഗ്ലേഷ്യർ വൈറ്റ് പേൾ, സ്പാർക്കിളിങ് സിൽവർ, പ്യുട്ടർ ഒലിവ്, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ടോളം കളർ ഓപ്ഷനുകളും കിയ നൽകുന്നുണ്ട്. സോനെറ്റിനു ശേഷം 4 മീറ്ററിൽ താഴെയുള്ള രണ്ടാമത്തെ മോഡലാണ് സിറോസ്. നിലവിൽ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളാണ് സിറോസിനുള്ളത്.
സിറോസിന്റെ ടീസർ ഒട്ടനേകം ആൾക്കാരിൽ ആകാംഷ സൃഷ്ടിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ആദ്യം മുതൽ തന്നെ വാഹനം ലോഞ്ച് ചെയ്തു ഡെലിവെറിയും ആരംഭിക്കാൻ സാധിക്കുമെന്നാണ് കിയ അറിയിക്കുന്നത്.