പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ചതായി യു പി പോലീസ് പറഞ്ഞു. ഇതിന്മേൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പൊലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ തേടുമെന്നും ഒപ്പം പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തുമെന്നും ദുരന്തം വലിയ പാഠമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരിച്ചു.
ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും സംഭവത്തിലെ യഥാർത്ഥ പ്രതി സർക്കാരാണെന്നും പ്രതിപക്ഷം വിമർശിച്ചു.