കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​തര്‍ക്കം; അച്ഛനും മകനും പരിക്ക്

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ൽ ക​ലാ​ശി​ച്ചത് മൂലം അച്ഛനും മകനും പരിക്കേറ്റു. ത​ല​ക്ക് പരി​ക്കേ​റ്റ മ​ക​നെ​യും കൈ ​ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ല്‍ പി​താ​വി​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്. എം. ​കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 34ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഭാ​ര്യ​യും മ​ക​നു​മാ​യി മു​മ്പു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ഏ​റെ നാ​ളാ​യി കു​ടും​ബ​വു​മാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് മ​ക​ളു​ടെ വി​വാ​ഹ​ത്തെ തു​ട​ര്‍ന്ന് വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി.

ഇ​ത്​ അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി​യ ശേ​ഷം ത​ല​ക്ക് പ​രി​ക്കേ​റ്റ ജി​ഷ്ണു​വി​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും, കൈ​ക്ക്​ പ​രി​​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. മു​മ്പും പ​ല ത​വ​ണ മ​ക​ന്‍ പി​താ​വി​നെ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​താ​യും ഇ​തു സം​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സം​ഘ​ര്‍ഷം പി​ടി​ച്ചു മാ​റ്റാ​നെ​ത്തി​യ സ​മീ​പ​വാ​സി​യെ കൈ​ക്ക് മു​റി​വേ​ല്‍പി​ച്ച​താ​യി കാ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...