കൂട്ട ബലാത്സംഗ പരാതിയിൽ നടപടിയി​ല്ല; ജെ.എൻ.യുവിൽ വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം

ഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നാല് പേർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അധികാരികൾ നടപടിയെടുക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി കാമ്പസിന്റെ പ്രധാന ഗേറ്റിൽ അനിശ്ചിതകാല സമരം തുടങ്ങി.
മാർച്ച് 31ന് രാത്രി കാമ്പസിൽ വെച്ച് രണ്ട് മുൻ വിദ്യാർഥികളടക്കം നാലുപേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ സർവകലാശാല അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, പ്രതികൾ സ്വതന്ത്രരായി നടക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. നീതി ആവശ്യപ്പെട്ട് ആദ്യത്തെ പരാതി നൽകിയിട്ട് 30ലേറെ മണിക്കൂറായിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥിനി പറയുന്നു. അതേസമയം, നടപടിക്രമങ്ങൾ തുടരുകയാണെന്നും പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. പുലർച്ചെ രണ്ട് മണിയോടെ പരാതിക്കാരിയും സുഹൃത്തും ജെ.എൻ.യു റിങ് റോഡിനു സമീപം നടക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായതെന്ന് സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...