കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല, മാറ്റിയെന്ന് സംശയമെന്ന് പൊലീസ്

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. എന്നാൽ ക്യാമറ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പ്രതികരിച്ചത്. അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. നേരത്തെ നടുറോഡിൽ സീബ്രാലൈനിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കേസെടുക്കാൻ വകുപ്പുണ്ടായിട്ടും മേയറുടെയും എംഎൽഎയുടെയും നടപടിയെ തുടക്കം മുതൽ പൊലീസ് ന്യായീകരിക്കുകയാണ്. പട്ടം പ്ലാമൂട്ടിൽ നിന്നും പിഎംജി ഭാഗത്തേക്ക് വരുമ്പോൾ കാറിൻറെ പിൻ സീററിലിരുന്ന സ്ത്രീകളോട് ലൈഗിംക ചുവയുളള ആഗ്യം കാണിച്ച കെഎസ്ആർടിസി ഡ്രൈവർ അമിതിവേഗത്തിൽ പോകുന്ന കാര്യം മേയർ കൺട്രോൾ റൂമിൽ അറിയിച്ചുവെന്നാണ് പൊലിസ് പറയുന്നത്. കുററകൃത്യം നടത്തി കടന്നുപോയ ഡ്രൈവറെ തടഞഞതിന് കേസെടുക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. മാത്രമല്ല കെഎസ്ആർടി അധികൃതരെയും മേയർ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഡ്യൂട്ടിയിൽ നിന്ന് ഡ്രൈവറെ മാറ്റി നിർത്തിയിരിക്കുകയാണ്. മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎഎക്കും കാറിൽ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കൾക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവർ യദു കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...