കൊച്ചി : തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി .. വോട്ടേഴ്സ് സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നായിരുന്നു കെ ബാബുവിനെതിരെയുള്ള പരാതി .. ചിത്രം ഉപയോഗിച്ച് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ വോട്ട് പിടിച്ച എംഎൽഎ കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ആണ് ഹർജി നല്‍കിയത്. എന്നാൽ കോടതിയുടെ വിധിയിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു..