കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശന് ഇഷ്ടമില്ല; എംവി ഗോവിന്ദൻ

പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇഷ്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട്ടെ കോൺഗ്രസ് കമ്മറ്റി കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണ് മുരളിധരനെ സ്ഥാനാർഥിയാക്കാൻ. അത് പരിഗണിക്കാതെ സതീശൻ രാഹുലിനെ സ്ഥാനാർഥിയാക്കുകയായിരുന്നെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിൽ നിരവധി മുഖ്യമന്ത്രി സ്ഥാനാർഥിമാരാണ് ഉള്ളത്. അതിൽ ഒരാളാണ് മുരളീധരൻ. അപ്പോൾ അസംബ്ലിയിലേക്ക് മുരളീധരൻ വരുന്നത് സതീശൻ ഇഷ്ടമല്ലാത്ത കാര്യമാണെന്നും ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ ബിജെപി മൂന്നാമത് ആകും. ഈ ശ്രീധരന് കിട്ടിയ വോട്ടുപോലും ബിജെപി സ്ഥാനാർഥിക്ക് കിട്ടില്ല. കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ വോട്ട് കോൺഗ്രസിനും കിട്ടില്ല. ഇവിടെ യുഡിഎഫും കോൺഗ്രസും തമ്മിലാണ് മത്സരം. സരിൻ വമ്പിച്ച രീതിയിൽ മുന്നേറുകയാണ്. വലിയ വിജയം നേടുമെന്നും ഗോവിന്ദൻ പറഞ്ഞു.

സുരേഷ് ഗോപിയുടെ തന്തപ്രയോഗത്തിന് മറുപടിയില്ല. തന്തക്ക് പറഞ്ഞാൽ അപ്പുറത്തെ തന്തയേ അല്ലേ പറയേണ്ടത്. അത് സതീശൻ പറഞ്ഞാൽ മതി. താൻ പറയില്ലെന്നും കൽപ്പാത്തി രഥോത്സവം കലക്കാൻ ഒരു തരത്തിലും എൽഡിഎഫ് അനുവദിക്കില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് തിരൂർ സതീശൻ; ശോഭാ സുരേന്ദ്രൻ.

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍...

ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി...

സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും; മുനമ്പം വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ്...

ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്ത്....