കേരള കോൺ​ഗ്രസ് ജോസഫിൽ കലഹം രൂക്ഷം. ഈ 2 പേർ പുറത്തേക്ക്

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പാർട്ടി ചെയർമാൻ പിജെ ജോസഫിൻറെ മകൻ അപൂ ജോൺ ജോസഫിനെ നിർണായക ചുമതലയിലേയ്ക്ക് കൊണ്ടുവന്നതിൽ കേരള കോൺഗ്രസ് ജോസഫിൽ അതൃപ്തി. പദവികൾകൊണ്ട് സമ്പന്നമായ പാർട്ടി ആയിട്ടും മുതിർന്ന നേതാക്കളിൽ പലർക്കും അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ലെന്നാണ് പരാതി.

അടുത്തിടെ മാത്രം പാർട്ടിയിലെത്തിയ കേരള കോൺഗ്രസ് പശ്ചാത്തലമില്ലാത്ത ചിലരെ പ്രധാന ഭാരവാഹിത്വത്തിൽ കൊണ്ടുവന്നതിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്.എൻസിപി വിട്ട് അടുത്തിടെ പാർട്ടിയിലെത്തിയ വ്യവസായി റെജി ചെറിയാനെ വൈസ് ചെയർമാൻ ആക്കിയതിലാണ് അസംതൃപ്തി.

പാർട്ടിയിൽ നിന്നും ജോണി നെല്ലൂർ വിട്ട് പോയപ്പോൾ ഡെപ്യൂട്ടി ചെയർമാൻ പോസ്റ്റ് ഒഴിവ് വന്നിരുന്നു. ഇതിനായി മുൻ എം.എൽ.എ ജോസഫ്. എം. പുതുശേരി അടക്കമുള്ളയാളുകൾ കരുക്കൾ നീക്കിയിരുന്നു. എന്നാൽ മുതിർന്ന അംഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ സമവായമെന്ന നിലയിൽ പദവിയിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ടി.യു കുരുവിളയെ പി.ജെ ജോസഫ് നിയമിക്കുകയായിരുന്നു.

കുരുവിളയുടെ പക്കലുണ്ടായിരുന്ന പാർട്ടി കോ ഓർഡിനേറ്റർ പദവിയാണ് അപൂ ജോസഫിന് നല്കിയത്. പദവികൊണ്ട് പാർട്ടിയിൽ ആറാമനാണ് അപൂ ജോസഫ് എങ്കിലും ഫലത്തിൽ പിജെ ജോസഫിൻറെ പ്രതിനിധിയെന്ന നിലയിൽ മോൻസ് ജോസഫിനൊപ്പമാണ് അപുവിന്റെയും സ്ഥാനം. മോൻസും അപുവുമായി ആലോചിച്ച് കാര്യങ്ങൾ നടത്താനാണ് നേതാക്കൾക്ക് ചെയർമാൻ പിജെ ജോസഫ് നല്കിയിരിക്കുന്ന അനൌദ്യോഗിക നിർദേശം എന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ പാർട്ടിയിൽ അപൂ ശക്തനാകും. അടുത്ത തവണ തൊടുപുഴയിൽ ജോസഫിന് പകരം അപൂ ജോസഫിനെ മത്സരിപ്പിക്കാനാണ് ആലോചന. ഇതിന് പുറമേ ടി.സി ചാണ്ടി, മാത്യു സ്റ്റീഫൻ, വിക്ടർ.ടി.തോമസ്, സാജൻ ഫ്രാൻസിസ് എന്നിവർ പോയതോടെ ഒഴിവു വന്ന പോസ്റ്റുകളിലേക്കും നിയമനം നടന്നുവെങ്കിലും അപ്രതീക്ഷിത മുഖങ്ങൾ ഈ സ്ഥാനങ്ങളിൽ എത്തപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ കേരള കോൺഗ്രസ് ജോസഫിൽ ചടുല നീക്കങ്ങൾ ആരംഭിച്ചു. കോട്ടയത്ത് നിന്നും ഫ്രാൻസിസ് ജോർജ് പാർലമെന്റംഗമായതോടെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയെ അംഗീകരിക്കും. ഓട്ടോറിക്ഷ ചിഹ്നം പാർട്ടിക്ക് അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പാർട്ടി ഭാരവാഹിപ്പട്ടികയിൽ ഒഴിവുള്ള സ്ഥാനങ്ങൾ നികത്തിയത്.

നിലവിൽ കേരള കോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന തിരുവല്ല സീറ്റിലേക്ക് വർഗീസ് മാമൻ, ജോസഫ്.എം. പുതുശേരി എന്നിവരാണ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ തനിക്ക് മുൻഗണന കിട്ടാനാണ് പുതുശേരി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തിന് ഉന്നമിട്ടത്. അദ്ദേഹത്തിനാണ് ജയസാദ്ധ്യത കൂടുതൽ എന്ന വിലയിരുത്തലാണ് പൊതുവേ പാർട്ടിക്കും യു.ഡി.എഫ് നേതൃത്വത്തിനുമുള്ളത്. എന്നാൽ ജോയി ഏബ്രഹാമടക്കമുള്ള ചില നേതാക്കളുടെ താൽപര്യം പുതുശേരിക്ക് എതിരായെന്നതും യാഥാർത്ഥ്യമാണ്.

വിവിധ വിഷയങ്ങളിൽ നയരൂപീകരണം നടത്താൻ ഈ മാസം 13, 14 തീയ്യതികളിൽ ചരൽക്കുന്നിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനനിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭൂമി വിഷയം എന്നിവയിൽ പാർട്ടിയുടെ നയം ചർച്ച ചെയ്ത് തീരുമാനിക്കും. പോഷക സംഘടനാ ഭാരവാഹിത്വം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ പുതിയ ഭാരവാഹികളെ നിയമിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി താഴേത്തട്ടിൽ നടപ്പാക്കേണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കും ക്യാമ്പിൽ അന്തിമരൂപം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...