കോടികളുടെ ലഹരിമരുന്നു കടത്ത്;നഴ്‌സിങ് വിദ്യാർഥിനിയടക്കം 2 പേർ പിടിയിൽ

തൃപ്പൂണിത്തുറയിൽ കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. ഒരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവർ നൽകിയിരിക്കുന്നു മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. ഇരുമ്പനത്ത് എത്തിയോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നടത്തിയ നീക്കം ലഹരിസംഘത്തിന് വിനയായി. കാർ ഷോറൂമിലേക്കാണ് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊച്ചിയിലെ ലഹരിമാഫിയക്കായി വർഷയാണ് ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന സൂചനകൾ. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വർഷ ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത് എത്തിയത്. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു. നേരത്തെയും സംഘം സമാനമായ രീതിയിൽ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.#drugbust kerala

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...