കോട്ടയം സീറ്റിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വടംവലി

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്. കേരളാ കോൺഗ്രസിൻ്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിനും അനുകൂല നിലപാടാണ്. പാർട്ടിയും മുന്നണിയും ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നും അവകാശവാദം ഉന്നയിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.കോട്ടയം ലോക്സഭ സീറ്റിൽ അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ് എത്താനാണ് സാധ്യത. പാർട്ടി നേതൃത്വത്തിൽ നിന്നും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതായായാണ് വിവരം. നേരത്തെ കേരളാ കോൺഗ്രസ് നടത്തിയ കർഷക മാർച്ചിൽ സജീവമായി പങ്കെടുത്ത ഫ്രാൻസിസ് ജോർജ് ഇതര സംഘടനയുടെ പരിപാടികളിലും സ്വകാര്യ സന്ദർശനങ്ങളിലും പങ്കെടുക്കുന്നുണ്ട്.സഭാ നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നതും കർഷക വിഷയങ്ങളിൽ നിരന്തരം ഇടപെടുന്നതും ഫ്രാൻസിസ് ജോർജിന് അനുകൂല ഘടകമാണ്. ഫ്രാൻസിസ് ജോർജ് സ്ഥാനാർഥിയായാൽ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. ജില്ലയിൽ ആകെ ശക്തമായ സംഘടന ബന്ധം പുലർത്തുന്ന ഫ്രാൻസിസ് ജോർജിൻ്റെ ക്ലീൻ ഇമേജും കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ക്യാമ്പിൽ ആശങ്ക പരത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...