ട്രംപിന്റെ രണ്ടാം വരവിൽ ബൈഡൻ ഭരണകൂടം നിലവിൽ കൊണ്ടുവന്ന 78 ഉത്തരവുകൾ തള്ളിക്കൊണ്ട് ആദ്യദിനം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഭരണസംവിധാനമായിരുന്നു ബൈഡന്റെത് എന്നും 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നുമാണ് പ്രഖ്യാപിച്ചത്. കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച പ്രതികള്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവിലും ഒപ്പുവെച്ചു. 1500ഓളം പേർക്കാണ് മാപ്പു നൽകി അയച്ചത്.
ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍റെ ഉത്തരവും റദ്ദാക്കി. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്‍മാറുന്നു എന്ന ഉത്തരവിലും ഒപ്പ് വെച്ചതായാണ് റിപ്പോർട്ട്. കോവിഡ് 19 മഹാമാരിയെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തെന്നാണ് ട്രംപ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ഉത്തരവിലും ഒപ്പുവെച്ചു.