ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിൻമാറ്റം;​ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്​ട്ര ക്രിമിനൽ കോടതിയിൽ ഇന്ന്​ വാദം

ഹേഗ്: ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ പിന്‍മാറ്റം ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും. വംശഹത്യാ കേസില്‍ റഫക്കു നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണത്തെ ചോദ്യം ചെയ്ത് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇന്നും നാളെയും വാദം കേള്‍ക്കുക. റഫ ആക്രമണം വംശഹത്യക്ക് ആക്കം കൂട്ടുന്ന സാഹചര്യമാണെന്നും അടിയന്തരമായി ഗസ്സയില്‍ നിന്ന മടങ്ങാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്നും ദക്ഷിണാഫ്രിക്ക വാദിക്കും. ഈജിപ്ത് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ ചേര്‍ന്ന ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭായോഗം കോടതിക്കു മുമ്പാകെ നിലപാട് വാദിക്കാന്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ആത്മരക്ഷാര്‍ഥമുള്ള ഗസ്സ യുദ്ധത്തില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ ഒരു കോടതിക്കും അധികാരമില്ലെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വ പദവി നല്‍കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഇസ്രായേല്‍ പറഞ്ഞു.

അതേസമയം, വടക്കന്‍, തെക്കന്‍ ഗസ്സകളില്‍ വ്യാപക ആക്രമണം ഇസ്രായേല്‍ തുടരുകയാണ്. ഇന്നലെ മാത്രം 60 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,233 ആയി. ജബാലിയ ക്യാമ്പിനു സമീപം നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പത് ഇസ്രായേല്‍ സൈനികരെ വധിച്ചതായി ഹമാസ്? സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.

1948ല്‍ ഫലസ്തീന്‍ മണ്ണില്‍ നിന്ന് ജനങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ 76-ാം വാര്‍ഷിക ദിനം കൂടിയായിരുന്നു ഇന്നലെ. എല്ലാ പ്രതികൂലതകള്‍ക്കിടയിലും ലോകമൊന്നടങ്കമുള്ള യുവത ഫലസ്തീന്‍ പ്രശ്‌നം ഏറ്റെടുത്തത് ആവേശകരമാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്?മാഈല്‍ ഹനിയ്യ പറഞ്ഞു. യുദ്ധത്തിന്റെ എട്ടാം മാസത്തിലും ഹമാസ് പേരാളികള്‍ക്കു മുന്നില്‍ ഇസ്രായേല്‍ സൈന്യം പതറുകയാണെന്നും ഹനിയ്യ വ്യക്തമാക്കി.

റഫ ആക്രമണത്തെ തുടര്‍ന്നുളള ഭിന്നതക്കിടയിലും ഒരു ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന്? കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ഇത്തരം നീക്കങ്ങളില്‍ നിന്ന്? ബൈഡന്‍ പിന്‍വാങ്ങണമെന്ന്? അമേരിക്കന്‍ പ്രതിനിധി സഭാംഗം ഇല്‍ഹാന്‍ ഒമര്‍ ആവശ്യപ്പെട്ടു.

അതിനിടെ, യുദ്ധാനന്തരം ഗസ്സയില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ വേണമെന്ന നെതന്യാഹുവിന്റെ വാദം തള്ളി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഗത്തുവന്നു. ഹമാസ് അല്ലാത്ത ഫലസ്?തീന്‍ സര്‍ക്കാരാണ്? ഗസ്സയില്‍ വരേണ്ടതെന്ന്? ഗാലന്റ് പറഞ്ഞു. എന്നാല്‍ ഗസ്സയില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ഭരണവും അംഗീകരിക്കാനാവില്ലെന്ന്? നെതന്യാഹു പ്രതികരിച്ചു. നിരവധി സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാര്‍ മന്ത്രിമാര്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് കുറ്റപ്പെടുത്തി.

അതേസമയം, റഫ ആക്രമണത്തോടെ വഷളായ ഈജിപ്റ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഇസ്രായേല്‍ സംഘം കെയ്‌റോയില്‍ എത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയിലേക്ക് അടിയന്തരമായി സഹായം ഉറപ്പാക്കാനുള്ള നീക്കം ഉണ്ടായില്ലെങ്കില്‍ കൂട്ടമരണം ഉറപ്പാണെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...