ഗസ്സയിൽ വെടിനിർത്തൽ പദ്ധതി തള്ളി നെതന്യാഹു

ടെൽഅവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും ഹമാസ് മുന്നോട്ടുവെച്ച മൂന്നുഘട്ട പദ്ധതി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നിർണായക വിജയം മാസങ്ങൾ മാത്രം അകലെയാണെന്നും പൂർണ വിജയംവരെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹൂ ജറൂസലമിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

‘ലക്ഷ്യം ഹമാസിനെതിരായ സമ്പൂർണ വിജയമാണ്. യുദ്ധത്തിന്‍റെ തുടക്കത്തിൽ തന്നെ മൂന്ന് ലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഹമാസിനെ തകർക്കുക, ബന്ദികളെ മോചിപ്പിക്കുക, ഭാവിയിൽ ഒരിക്കലും ഗസ്സ ഇസ്രായേലിന് ഭീഷണിയാകാതിരിക്കുക. ഈ മൂന്ന് ലക്ഷ്യങ്ങളും കൈവരിക്കും. ഹമാസിന് മേലുള്ള സമ്പൂർണ വിജയംനേടലിന് മേൽ ഒരു ഇളവുമുണ്ടാകില്ല. ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാൻ ഹമാസിന് മേൽ സമ്പൂർണ വിജയം വേണം’ -നെതന്യാഹു പറഞ്ഞു. യു.എൻ ഏജൻസികൾ വിതരണംചെയ്യുന്ന മാനുഷിക സഹായത്തിൽ ഭൂരിഭാഗവും ഹമാസ് കൈക്കലാക്കുകയാണെന്നും അത് തടയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

മ​ധ്യ​സ്ഥ​രാ​യ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവ മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഹ​മാസ് ബദൽ നിർദേശം വെച്ചത്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ഇസ്രായേലിൽ എത്തിയിരുന്നു. നാ​ല​ര മാ​സം നീ​ളു​ന്ന വെ​ടി​നി​ർ​ത്ത​ൽ കാ​ല​യ​ള​വി​നി​ടെ അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും കൈ​മാ​റുമെന്നതായിരുന്നു ഹ​മാ​സിന്റെ നിർദേശം. അ​വ​സാ​ന ബ​ന്ദി​യെ​യും കൈ​മാ​റി​യാ​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി ഗ​സ്സ​യി​ൽ​നി​ന്ന് പി​ന്മാ​റ​ണം. ഇ​തി​നു​ശേ​ഷം ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ധ്യ​സ്ഥ​ർ​ക്കു​പു​റ​മെ അ​മേ​രി​ക്ക, തു​ർ​ക്കി​യ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ഹ​മാ​സ് ആ​വ​ശ്യ​പ്പെട്ടു.

45 ദി​വ​സ​ത്തെ ആ​ദ്യ വെ​ടി​നി​ർ​ത്ത​ൽ ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​യ ബ​ന്ദി​ക​ളെ ഹ​മാ​സ് വി​ട്ട​യ​ക്കും. ഇ​തി​നുപ​ക​ര​മാ​യി 1500 ഫ​ല​സ്തീ​നി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ മോ​ചി​പ്പി​ക്ക​ണം. പ്ര​തി​ദി​നം 500 ട്ര​ക്ക് സ​ഹാ​യ​വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും ഗ​സ്സ​യി​ലു​ട​നീ​ളം എ​ത്തി​ക്ക​ണം. വീ​ടു​വി​ടേ​ണ്ടി​വ​ന്ന ഫ​ല​സ്തീ​നി​ക​ളെ തി​രി​കെ​​യെ​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കു​ക​യും വേ​ണം. 60,000 താ​ൽ​ക്കാ​ലി​ക വ​സ​തി​ക​ളും ര​ണ്ടു​ല​ക്ഷം ടെ​ന്റു​ക​ളും നി​ർ​മി​ക്ക​ണം. മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ ജൂ​തകു​ടി​യേ​റ്റ​ക്കാ​രു​ടെ അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ പു​രു​ഷ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കും. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​സ്രാ​യേ​ലി​ക​ളു​ടെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽകു​മെ​ന്നും ഹ​മാ​സി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഈ നിർദേശങ്ങളെല്ലാം ഇസ്രാ​യേൽ തള്ളി. അ​തി​നി​ടെ, ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഖാ​ൻ യൂ​നു​സി​ൽ ബ​ന്ദി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ട​ണ​ൽ ത​ക​ർ​ത്ത​താ​യി ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 123​ ​പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 27,708 ആ​യി. 67,147 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...