കൊല്ലം: ചെങ്കോട്ടപാതയിൽ ഓടുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നു. കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ഉം 24 ഉം ആയി വർധിപ്പിച്ച് ഓടിക്കാനുള്ള പരീക്ഷണം നടത്തി. ലഖ്നോ ആസ്ഥാനമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ നടത്തിയ പരീക്ഷണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എൽ.എച്ച്.ബി കോച്ചുകൾ ഉള്ള ട്രെയിൻ ഓടിച്ചുള്ള പരീക്ഷണ ഓട്ടമാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്.
രണ്ടാം ഘട്ടത്തിൽ ഐ.സി.എഫ് കോച്ചുകൾ പതിനെട്ടോ അതിൽ കൂടുതലോ സ്ഥാപിച്ച് പരീക്ഷണ ഓട്ടം അടുത്തയാഴ്ച നടക്കും. ഇതുകൂടി പൂർത്തിയായാലേ ഏത് തരത്തിലുള്ള കോച്ചുകൾ ഉള്ള ട്രെയിൻ ഓടിക്കണം എന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കൂവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതായി എം.പി പറഞ്ഞു