കോട്ടയം: കോട്ടയം ജില്ലയിലെ സിപിഎം ന്റെ സൗമ്യമുഖവും മുൻ എം പി യും, എം എൽ എ യുമായ കെ സുരേഷ് കുറുപ്പ് കോട്ടയം ജില്ല കമ്മിറ്റയിൽ നിന്നും വിടവാങ്ങി. ഇനി ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം എന്ന നിലയിൽ പാർട്ടിയിൽ തുടരും. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി പാര്ലമെന്റ് അംഗം എന്ന നിലയിൽ വരെ കാഴ്ചവെച്ചിട്ടുള്ള പ്രകടനങ്ങൾ തന്നെയാണ് കെ സുരേഷ് കുറുപ്പ് എന്ന പൊതുപ്രവർത്തകന്റെ മുഖമുദ്ര.
1984ൽ യു ഡി എഫ് ന്റെ ഉരുക്കു കോട്ടയായിരുന്ന കോട്ടയത്ത് നിന്നും പാർലമെൻറിൽ എത്തിയ ഒരു ചെറുപ്പക്കാരൻ. ജനങ്ങൾ അദ്ദേഹത്തെ 4 വട്ടം എം പി യും 2 വട്ടം എം എൽ എ യുമാക്കി. ഇക്കാലയളവിൽ ഒരിക്കൽ പോലും ഒരു അഴിമതി ആരോപണമോ മറ്റു വിവാദങ്ങളോ അദ്ദേഹത്തിനെതിരെ ഇല്ലെന്നതാണ് അദ്ദേഹം ഉയര്ത്തിപിടിക്കുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ തെളിവ്.
കോട്ടയം ജില്ലയിൽ സിപിഎം ന്റെ വളർച്ചയ്ക്ക് മുഖ്യമായ പങ്കു വഹിച്ച ആൾ കൂടിയാണ് സുരേഷ് കുറുപ്പ്. നിയമസഭയിലേക്ക് ജയിച്ചിട്ടും ഒന്നാം പിണറായി സർക്കാരിൽ വേണ്ട പരിഗണന കിട്ടിയില്ല എന്നത് ഒരു വസ്തുതയാണ്. പാർട്ടിയിൽ തന്നെക്കാൾ ജൂനിയർ ആയവർക്ക് കിട്ടുന്ന പരിഗണനയും സുരേഷ് കുറുപ്പിന് ലഭിച്ചിരുന്നില്ല എന്നാണ് അറിയുന്നത്. മൂന്നു വര്ഷം മുമ്പ് തന്നെ ജില്ലാ കമ്മിറ്റയിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടു അദ്ദേഹം കത്ത് നൽകിയിരുന്നു.
K Suresh Kurup| Kottayam| CPIM|