തിരുവനന്തപുരം: ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാവണമെന്നും അയിത്തം ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം. സെൻസസിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകണം.. എന്നാൽ ജാതി സെന്‍സസ് നടത്തുന്നത് എന്തിനാണെന്ന് അത് നടത്തുന്നവര്‍ പറയുന്നില്ലെന്നും, രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കില്‍ അക്കാര്യം അവര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ഇവിടെ പിന്നോക്കക്കാരെ പറ്റിക്കാനാണ് ജാതി സെസൻസസ് നടത്തിയത് , അവർക്ക് ജാതി സെൻസസ് എന്നത് വെറും ഇലക്ഷന്‍ സ്റ്റണ്ടാണ് .എന്നും അദ്ദേഹം കുറ്റപ്പെടുത്തി ..