ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരത്തിൽ നിന്നും സി.ഐ.ടി.യു പിന്മാറി. ഡ്രൈവിങ് സ്‌കൂളുകൾക്ക് അനുകൂലമായി കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയതോടെയാണ് പിന്മാറ്റം. തിങ്കളാഴ്ച്ച ഡ്രൈവിങ് ടെസ്റ്റുമായി സഹകരിക്കുമെന്നും അറിയിച്ചു. ഒരു കേന്ദ്രത്തിൽ നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം നാൽപ്പതാക്കി ഉയർത്തി. ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് 6 മാസത്തെ സാവകാശം നൽകി. തുടങ്ങിയ ഇളവുകളാണ് ഇപ്പോൾ നൽകിയത്.
മെയ് 23ന് ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ചർച്ച നടത്തും. ചർച്ചയിൽ കുറച്ച്കൂടി ഇളവുകൾ ആവശ്യപ്പെടും. ഇവ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുമ്പിലേക്കുൾപ്പെടെ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഐ.എൻ.ടി.യു.സി രാത്രിയോടെ സമരത്തിലുള്ള നിലപാട് അറിയിക്കും. എന്നാൽ ചില സ്വതന്ത്ര സംഘടനകൾ സമരം തുടരുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...