തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനങ്ങള്‍ 15 മുതല്‍ തുടങ്ങും

ഡൽഹി : തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം.. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും. മാര്‍ച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.അടുത്തമാസം രാഷട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. 96.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...