ദമാം : ക്രിക്കറ്റിനെ ചാരിറ്റിയുമായി സമന്വയിപ്പിച്ചു ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് അഞ്ചാം സീസൺ താര ലേലം ദമ്മാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. റോസ് ഗാർഡൻ മാനേജിങ് ഡയരക്ട്ടറും, സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റുമായ മുഹമ്മദ് കുട്ടി കോഡൂർ പരിപാടി ഉദ്ഘാടനം ചെയ്തു. നജ്മുസ്സമാൻ ഐക്കരപ്പടി ചടങ്ങിൽ അധ്യക്ഷനായി. നെല്ലറ ഫുഡ് പ്രോഡക്റ്റ് സൗദി റീജിയൻ മാനേജർ മുഷാൽ തുഞ്ചേരി ആശംസകൾ അർപ്പിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ അവതാരകൻ സഹീർ മജ്ദാൽ നിയന്ത്രിച്ച താര ലേലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഇരുന്നൂറോളം കളിക്കാരിൽ നിന്നും പത്തു ഫ്രാഞ്ജസ്സി ടീമുകൾ നൂറ്റി അമ്പതോളം കളിക്കാരെ ലേലം വിളിച്ചു സ്വന്തമാക്കി. ആവഞ്ചേഴ്‌സ് പെരിന്തൽമണ്ണ, അൽ റവാദ് ചാല്ലഞ്ചേഴ്‌സ് വളാഞ്ചേരി, റോയൽ സ്‌ട്രൈക്കേഴ്‌സ് ഐക്കരപ്പടി, റോമാ കാസ്റ്റൽ കൊണ്ടോട്ടിയൻസ്, റെഡ് ആരോസ് തിരൂർ, എം. സീ. എസ് വണ്ടൂർ, മലപ്പുറം സുൽത്താൻസ്, കാക്കു സേഫ്റ്റി ഏറനാടൻസ്, നജീല വാസ്‌ക് വേങ്ങര, സരീഖ് കോട്ടപ്പടി, തുടങ്ങീ പത്തു ഫ്രഞ്ചേസ്സി ടീമുകൾ വാശിയോടെ പങ്കെടുത്ത താര ലേലത്തിൽ, യു. വി രാജേഷ്, അബ്ഷാദ്, ആഷിഖ്, സഫ്വാൻ പുളിക്കൽ, തുടങ്ങീ കളിക്കാർ വില പിടിപ്പുള്ള താരങ്ങളായി മാറി. എം. പി. എൽ കോർ കമ്മിറ്റി അംഗങ്ങളായ ശിഹാബ് വൈലത്തൂർ, സുലൈമാൻ അലി മലപ്പുറം, ഷഫീക് കട്ടുപ്പാറ, യൂനുസ് വളാഞ്ചേരി,യൂസുഫ് അലി മലപ്പുറം, ,തുടങ്ങിയവർ നേതൃത്തം നൽകിയ ചടങ്ങിന് ഇസ്മായിൽ പുള്ളാട്ട് സ്വാഗതവും, ജാഫർ ചേളാരി, നന്ദിയും പറഞ്ഞു. മാർച്ച്, ഏഴ്, എട്ട് തിയ്യതികളിലായി ഗൂഖ ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.