ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തി. എക്സിലൂടെ “വാഷിംഗ്ടൺ ഡി സി യിൽ എത്തി ട്രംപിനെ കാണുമെന്നും ഇന്ത്യ യു എസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും” മോഡി അറിയിച്ചു. പെൻസിൽവാനിയ അവന്യുവിലെ ബ്ലെയർ ഹൌസിലെത്തിയ മോഡിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ പ്രവാസി ജനത നൽകിയത്. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന വിഷയം, കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കാര്യം തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും ചർച്ചയാകും. ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിലേക്കും മോഡി ട്രംപിനെ ക്ഷണിക്കും.
ട്രംപുമായി നാളെ പുലർച്ചെ 5 മണിക്കാണ് മോഡിയുടെ കൂടിക്കഴ്ച. ട്രംപിന്റെ ഭരണത്തിൽ പല രാജ്യങ്ങൾക്കും ഇപ്പോൾ താരിഫ് ചുമത്തുയിട്ടുണ്ട്. നിലവിൽ ഇന്ത്യക്കു മേൽ താരിഫ് ഇല്ല പക്ഷെ അത് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതിന്മേലും ചർച്ചയുണ്ടാകും. വ്യാപാരം, ഊർജസഹകരണം എന്നിവയും ചർച്ച വിഷയങ്ങളാകും.