ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 3 സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, തെലുങ്കാന, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്ത് വിട്ടത്. വൈകാതെ തന്നെ മറ്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ 5 സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥികളെയും ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം നേരം വൈകുന്നതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കുറ്റമറ്റരീതിയിൽ പട്ടിക തയ്യാറാക്കുന്നതിനാണ് സെയമെടുക്കുന്നത് എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.