ന്യൂ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. 2025ൽ നടക്കാൻ പോകുന്ന ആദ്യ പ്രധാന തെരെഞ്ഞെടുപ്പാണിത്.
ജനുവരി 10ന് തെരഞ്ഞെടുപ്പിന്റെ പ്രധാന അറിയിപ്പുകൾ പുറത്തു വിടുക. ഒറ്റ ഘട്ടമായാണ് 70 നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരെഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.
വോട്ടിങ് മെഷീൻ സംബന്ധിച്ചു പുറത്തുവരുന്ന ആശങ്കകളെക്കുറിച്ചും രാജീവ് കുമാർ സംസാരിച്ചു. EVMകൾ വോട്ടെണ്ണലിനുള്ള കുറ്റമറ്റ സംവിധാനമാണെന്നും യാതൊരു വിധ അട്ടിമറികളും അതിൽ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറ സംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ജനാധിപത്യം എല്ലാവര്ക്കും ചോദ്യം ചെയ്യാനുള്ള അവകാശം നൽകുന്നുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങലും അതിലൂന്നിയുള്ള വിവാദങ്ങളും പരസ്പരമുള്ള പഴിചാരലുകളും ശരിയല്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.