അമ്പലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചില്ല. കർഷകർ ആശങ്കയില്‍. ഒന്നര വർഷം മുമ്പാണ് പക്ഷിപ്പനിയെ തുടർന്ന് സർക്കാർ നിർദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് താറാവുകളെ കൊന്നൊടുക്കിയത്.
60 ദിവസം പ്രായമായ താറാവുകൾക്ക് 200 ഉം ഇതിന് താഴെ പ്രായമായ താറാവുകൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നൂറുകണക്കിന് കർഷകരുടെ ലക്ഷക്കണക്കിന് താറാവുകളെയാണ് പക്ഷിപ്പനി ബാധയെത്തുടർന്ന് കൊന്നൊടുക്കിയത്. ഏതാനും കർഷകർക്ക് നഷ്ടപരിഹാരം നൽകിയിരുന്നു.ഭൂരിഭാഗം പേർക്കും ഒന്നര വർഷം പിന്നിട്ടിട്ടും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. അതേസമയം, പക്ഷിപ്പനി ബാധിച്ചു ചത്ത താറാവുകളുടെ നഷ്ട പരിഹാരം കർഷകർക്ക് ലഭിക്കില്ല.