ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ തുക ചെലവഴിച്ച് ആലപ്പുഴ നഗരസഭ ഒന്നാമതായി. 21.29 കോടിയാണ് വിനിയോഗിച്ചത്. 20 കോടിയിലധികം പദ്ധതി തുകയുള്ള അഞ്ചു നഗരസഭകളാണ് കേരളത്തിലുള്ളത്. ട്രഷറിയില്‍ മാറാനുള്ളതുമായ രണ്ട് കോടിയിലധികം രൂപയുടെ ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ 23.29 കോടിയായി വിനിയോഗം ഉയരും.ആരോഗ്യ മാലിന്യസംസ്കരണം, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, മത്സ്യമേഖലയില്‍ 58 ലക്ഷം, വനിത വികസനം 95 ലക്ഷം, അംഗന്‍വാടികളുടെ പോഷകാഹാരം അടക്കമുള്ള ശിശുക്ഷേമ പദ്ധതികള്‍ക്ക് 3 കോടി 87 ലക്ഷം, ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനചെലവ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പട്ടികജാതി വികസനം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് 4 കോടി 21 ലക്ഷം, കാര്‍ഷിക മേഖല 76 ലക്ഷം, മൃഗസംരക്ഷണം 28 ലക്ഷം, ക്ഷീരവികസനം 11 ലക്ഷം, സ്കൂളുകളുടെ ബഞ്ചും ഡസ്കും അടക്കമുള്ള വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 15 ലക്ഷം. എന്നീ മേഖലകളിലാണ് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നഗരവികസനത്തിനുമുള്ള ശ്രമം നഗരസഭ നടത്തിയിട്ടുള്ളതെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.