വയനാട്:പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്….വയനാട് പനമരത്ത് ജനവാസ മേഖലയെ ആശങ്കയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. വനപാലകർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് ആനകളെ കാട്ടിലേക്ക് തുരത്തി.പടക്കം പൊട്ടിച്ചും മറ്റുമാണ് വനപാലകരു നാട്ടുകാരും ചേർന്ന് രണ്ട് ആനകളെ കാട്ടിലേക്ക് ഓടിച്ചത്. രണ്ട് ആനകൾ പനവരം നീർവാരം പരിയാരത്തുള്ള വിശാലമായ തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഈ ആനകളിൽ ഒന്ന് ഒരു കുട്ടിയാനയാണ്. അതിനാൽ കൂടെയുള്ള ആന അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ചാണ് ആനകളെ കാടുകയറ്റാനുള ശ്രമങ്ങൾ നടത്തുന്നത്.ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതിനിടെ കാട്ടാനക്കൂട്ടം ഇറങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമാണ് ഇത്. കഴിഞ്ഞ ജനുവരിയിൽ ഇതേ പ്രദേശത്ത് എട്ട് ആനകളാണ് ഇറങ്ങിയത്