പിപിഇ കിറ്റ് അഴിമതി: സർക്കാർ ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ഇതിനെതിരെ കേസെടുക്കണം. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ ഇന്ന് നിയമസഭയിൽ ചട്ട പ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി! ഐ ഗ്രൂപ്പ്‌ വിട്ട് ഈ 2 നേതാക്കൾ

2024 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ കോൺഗ്രസിൽ ആളിപ്പടർന്ന...

പുരുഷൻമാർക്ക് ഒരു കമ്മീഷൻ; എൽദോസ് കുന്നപ്പള്ളിക്ക് ഡ്രാഫ്റ്റ് നൽകി; രാഹുൽ ഈശ്വർ

ഷാരോൺ വധക്കേസിൽ വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി...

അമ്മയെ വെട്ടിക്കൊന്ന മക്ൻ ആഷികിനെ കുതിരവട്ടം മമാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട് : അമ്മയെ വെട്ടിക്കൊന്ന കേസിൽ അസ്റ്റ് ചെയ്യപ്പെട്ട മകൻ ആഷിഖിനെ...

സെയ്ഫ് അലിഖാന്റെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കും

ഭോപ്പാൽ : ശത്രു സ്വത്ത് നിയമവുമായി ബന്ധപ്പെട്ട് സെയ്ഫ് അലിഖാന്റെ 15,000...