പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം വ്യാപനം കനക്കുന്നു. ധയാരി, നർഹെ, അംബേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ ഏതാനും പ്രദേശങ്ങളും രോഗബാധ ഉയരുന്നതായാണ് റിപോർട്ടുകൾ . രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരീക്ഷണത്തിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്.
രോഗം വെള്ളത്തിലൂടെ പടർന്നുവെന്നാണ് പ്രാഥമിക നിഗനമം. തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മാംസവും നന്നായി പാകം ചെയ്തു മാത്രം ഭക്ഷിക്കേണ്ടതാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാറിൻറെ പ്രത്യേക ആരോഗ്യ ദൗത്യ സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുന്നുമുണ്ട്. രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. 32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.