‘പേടി കാരണം ചന്ദനക്കുറി തൊടാറില്ല’, – പത്മജയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ പ്രചാരണായുധമാക്കി ബിജെപി

ഡൽഹി : പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ് പത്മജയുടെ ഈ വാക്കുകള്‍ ബിജെപി ഉപയോഗിക്കുന്നത്.
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേരളത്തില്‍ പേടി കാരണം ചന്ദനക്കുറി തൊടാറില്ലെന്ന് പ്രസ്താവന പത്മജ വേണുഗോപാല്‍ നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് എത്ര ഹിന്ദുവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഒന്നാണ് പത്മജയുടെ വാക്കുകള്‍.
“പേടി മൂലം ഞാന്‍ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷെ അത് തൊട്ടാല്‍ ഉടനെ അവര്‍ (കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍) എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച് കളഞ്ഞ് പുറത്തേക്ക് വരു”- പത്മജ ജനം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...