കുളത്തൂപ്പുഴ : കേന്ദ്ര പദ്ധതി സ്വയം തൊഴില്‍ വായ്പ മറയാക്കി പലരില്‍നിന്നുമായി കോടികള്‍ തട്ടിച്ച കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. ആദ്യം പൊലീസ് പിടിയിലായ ഒന്നാം പ്രതി രമ്യയുടെ ഭര്‍ത്താവും കേസിലെ മൂന്നാം പ്രതിയുമായ കുളത്തുപ്പുഴ ഇ.എസ്.എം കോളനി മണിവിലാസം വീട്ടില്‍ ബിനു സദാനന്ദനാണ് (49) പിടിയിലായത്. ഇതോടെ വായ്പാതട്ടിപ്പ് കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.കേസില്‍ മുമ്പ് പിടിയിലായ രമ്യ, സുമിത, സുമിതയുടെ പങ്കാളി വിപിന്‍ കുമാര്‍ എന്നിവര്‍ റിമാന്റിലാണുള്ളത്. പ്രധാന മന്ത്രിയുടെ പേരിലുള്ള സ്വയം തോഴില് വായ്പ ലഭിക്കാന്‍ മാര്‍ജിന്‍ മണിയായി വന്‍തുക ആവശ്യമാണെന്നും വായ്പ ലഭിച്ചാല്‍ തൊഴില്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ തുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പ്രതികള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പലരില്‍ നിന്നുമായി കോടികള്‍ തട്ടിച്ചത്.