ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി

ഡൽഹി: ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി. പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്.. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം. നിലവില്‍ അധിർ രഞ്ജൻ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെതാണ്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നു. അരുണാചൽ പ്രദേശിൽ നിന്ന് അസ്സമിലേക്ക് തിരികെയെത്തിയ യാത്ര രാജഘട്ട് മുതൽ രുപാഹി വരെ നടക്കും. 23ന് ഗുവാഹത്തിയിൽ യാത്ര നടത്താൻ അസം സർക്കാർ അനുമതി നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അസമിലെ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്താനും രാഹുലിനെ അനുവദിക്കുന്നില്ല എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ജനുവരി 25 വരെയാണ് അസമിൽ രാഹുൽഗാന്ധിയുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...