പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം ആകുന്നത്. 2024 – 2025 സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമർപ്പിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ രാവിലെ 11 മണിയോടെ അവതരിപ്പിക്കും. ഒരു ഇടക്കാല ബജറ്റ് അടക്കം തുടര്‍ച്ചയായി ഏഴു ബജറ്റുകള്‍ ഇതിനകം അവതരിപ്പിച്ച നിര്‍മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുക. ബജെറ് ദിനം ആയതിനാൽ ഇന്ത്യന്‍ ഓഹരി വിപണികള്‍ അവധിയില്ലാതെ ശനിയാഴ്ചയും പതിവു പോലെ പ്രവര്‍ത്തിക്കും.
ആകെ 16 ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിന് പരിഗണനക്ക് വെക്കുന്നത്. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രണ്ടാംഘട്ടം മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ.