ബസ് ജീവനക്കാരന് ക്രൂരമർദനം

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. മഞ്ചേരി കൂമംകുളം സ്വദേശി ഫിജേഷിനെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമിച്ചത്. ബസിന്റെ സമയത്തെ ചൊല്ലിയായിരുന്നു തർക്കം.

ഇന്നലെ രാത്രി 8:45ഓടെയാണ് സംഭവം. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പാലക്കൽ ബസിലെ കണ്ടക്ടർ ഫിജേഷിനാണ് മർദനമേറ്റത്. മഞ്ചേരി ബസ് സ്റ്റാന്റിൽ ആളെ ഇറക്കിയ ശേഷം സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിൽക്കുമ്പോഴാണ് അക്രമം ഉണ്ടായത്.

കോഴിക്കോട് നിന്നും 7:30 ന് മഞ്ചേരിയിൽ എത്തേണ്ട ബസ് ഗതാഗത കുരുക്ക് കാരണം 8 മണിക്കാണ് എത്തിയത്. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്.

ഈ റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും ഗതാഗത കുരുക്ക് മൂലം ഇന്നലെ വൈകിയാണ് എത്തിയത് എന്ന് ഇവർ പറയുന്നു. പരുക്കേറ്റ ഫിജേഷ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരൻ മഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...