മ​ഞ്ഞ​പ്പിത്തം; ചേ​ലേ​മ്പ്ര​യി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​നം


ചേ​ലേ​മ്പ്ര: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ലേ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. രാ​ത്രി​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ, ഭ​ക്ഷ​ണ വി​ൽ​പ​ന​ശാ​ല​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഇ​ടി​മൂ​ഴി​ക്ക​ൽ മു​ത​ൽ ചെ​ട്ടി​യാ​ർ​മാ​ട് വ​രെ​യു​ള്ള 13 ക​ട​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ച് ക​ട​ക​ൾ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ​ഴ​കി​യ മാം​സം, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ഒ​രു കൂ​ൾ​ബാ​റി​ൽ​നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ഐ​സ്ക്രീ​മു​ക​ളും പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. പി​ഴ ചു​മ​ത്തു​ക​യും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നും നി​ർ​ദേ​ശം ന​ൽ​കി. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, ഓ​രോ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന സം​വി​ധാ​നം, പ​രി​സ​ര ശു​ചി​ത്വം, ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് എ​ന്നി​വ പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ചേ​ലേ​മ്പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​ധീ​ഷ്, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​സ​ന്ത, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ്, ജി​നീ​ഷ് ബോ​ബി, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ദീ​പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...